തലശേരി: സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കാര്യത്തില്‍ പോപ്പുലര്‍ഫ്രണ്ടിനും ആര്‍എസ്എസിനും യോജിപ്പാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഫസല്‍കേസില്‍ ആര്‍എസ്എസുകാരുടെ കുറ്റസമ്മതമൊഴി വന്നിട്ടും പോപ്പുലര്‍ഫ്രണ്ടുകാര്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നതിന്റെ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തലശേരി ഏരിയാ സമ്മേളനത്തിന്റെ സമാപനസമ്മേളനം പുതിയ ബസ്സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി രാജ്യമാകെ സിപിഎമ്മിനെ വേട്ടയാടുകയാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്നതിനാലാണ് അവർ സിപിഎമ്മിനെ എതിർക്കുന്നത്.
ചുവപ്പ് ഭീകരതയെന്ന ഭ്രാന്ത് പ്രചരിപ്പിച്ച് അണികളെ ആര്‍എസ്എസ് നേതൃത്വം അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ഇതുപോലെ മതഭ്രാന്ത് പ്രചരിപ്പിച്ച് യുവാക്കളെ വഴിതെറ്റിക്കുകയാണ് പോപ്പുലര്‍ഫ്രണ്ടും. ആപത്കരമായ വഴിയിലേക്കാണ് മുസ്ലിം യുവാക്കളെ ഇവര്‍ നയിക്കുന്നത്. നേരിട്ട് സ്വര്‍ഗത്തിലേക്കെന്ന് പറഞ്ഞാണ് വിശുദ്ധയുദ്ധത്തിനായി സിറിയയിലേക്ക് പോവുന്നതെന്നും പി.ജയരാജൻ പറഞ്ഞു.