മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം വടകര സ്ഥാനാര്‍ത്ഥി പി. ജയരാജന്! പുരസ്‌കാരം ഏര്‍പ്പെടുത്തിയത് ലഹരിമുക്ത കേന്ദ്രത്തില്‍ നിന്ന് ചികിത്സനേടിയവരുടെ കൂട്ടായ്മ

മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്. ഐ.ആര്‍.പി.സി. ലഹരിമുക്തകേന്ദ്രത്തില്‍നിന്ന് ചികിത്സനേടിയവരുടെ ഉണര്‍വ് സ്‌നേഹകൂട്ടായ്മയാണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നല്‍കുന്ന പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് കൂട്ടായ്മാ ഭാരവാഹികള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ തീവ്രതയിലേക്ക് കടന്നിരിക്കെ, ജയരാജന് ലഭിച്ചിരിക്കുന്ന പുരസ്‌കാരം ചെറിയ രീതിയിലെങ്കിലും തങ്ങള്‍ക്ക് പ്രചാരണായുധവും വോട്ട് തേടാനുള്ള മാര്‍ഗവും ആക്കാമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കരുതുന്നത്.

Related posts