കണ്ണൂർ: സിപിഎം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജനെ പ്രകീർത്തിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. കണ്ണൂർ മാന്ധംകുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. റെഡ് ആർമി എന്ന പേരിലാണ് ബോർഡ് വച്ചിട്ടുള്ളത്.
“ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന് സഖാവ് പി.ജെ.’ എന്നാണ് ബോർഡില്‍ കുറിച്ചിരിക്കുന്നത്.
“യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഫ്ലക്സിൽ പറയുന്നുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ ഫ്ലക്സ് ഇവിടെ നിന്ന് നീക്കി.