തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച പി.വി.അൻവറിനെതിരെ സിപിഎം നേതാവ് പി.ജരാജൻ. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിന് വലിയ ധാരണയില്ലെന്നും വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാനാണ് പി.വി.അൻവറിന്റെ ശ്രമമെന്നും പി.ജയരാജൻ പറഞ്ഞു.
നിരവധി വെല്ലുവിളികളെ അതിജീവിച്ച പാർട്ടിയാണ് സിപിഎം. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ നിന്ദ്യമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്.
സിപിഎം എന്നത് കൂട്ടായ നേതൃത്വമാണ്. സർക്കാറിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് നയം. പിണറായി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്.
മുഹമ്മദ് റിയാസിനെക്കുറിച്ച് പറഞ്ഞത് വിഷലിപ്തമായ കാര്യങ്ങളാണ്. ദുഷ്ടലാക്കോടെയായാണ് അൻവറിന്റെ പരാമർശങ്ങളെന്നും പി.ജയരാജൻ പറഞ്ഞു.