കണ്ണൂർ: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചു. രാവിലെ 8.30മുതലാണ് അദ്ദേഹം സമരക്കാരുടെ വീടുകളിൽ സന്ദർശനം നടത്തിയത്. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജയരാജൻ സമരക്കാരോട് ആവശ്യപ്പെട്ടു.
സർക്കാർ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സമരം കീഴാറ്റൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ജയരാജൻ കീഴാറ്റൂരിലെത്തിയത്.