ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം. നേരത്തെ കേസില്‍ കോടതി വെറുതെവിട്ട പ്രതികള്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസില്‍ പുനരന്വേഷണം നടത്താന്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. സിപിഎം ശക്തികേന്ദ്രമായ പ്രദേശത്ത് പുറത്തു നിന്നുമുള്ള ഒരാള്‍ക്ക് സ്മാരകം നശിപ്പിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.