കോഴിക്കോട്: സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ടെന്നും
ഇത് ജില്ലയില്‍ എവിടേയും ലംഘിക്കപ്പെട്ടതായി ശ്രദ്ധയില്‍പെട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിരുന്നു.
ഇത്പ്രകാരം താഴെത്തട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി നാമനിര്‍ദേശ ഘട്ടത്തിലാണ്. മറ്റെന്നാള്‍ വരെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസരമുണ്ട്.
അപ്പോഴേ സ്ഥാനാര്‍ഥികള്‍ ആരെല്ലാമാണെന്നത് സംബന്ധിച്ചത് വ്യക്തമാവൂ. ചിലയിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശ ലംഘനമുണ്ടായാല്‍ മാത്രമേ ജില്ലാ കമ്മിറ്റി ഇടപെടുകയുള്ളൂ.
കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ പാര്‍ട്ടി കമ്മിറ്റിയാണ് അവിടുത്തെ സ്ഥാനാര്‍ഥി ആരെല്ലാമെന്ന് തീരുമാനിച്ച് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക.
പാര്‍ട്ടിയുടെ പൊതു സമീപനത്തില്‍ വ്യതിചലനമുണ്ടായെന്ന് കണ്ടാല്‍ ജില്ലാ നേതൃത്വം ഇടപെടും. ഇതുവരെയും അത്തരത്തിലുള്ളതൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.