കോൺഗ്രസിന്‍റെ മൃ​തു ഹി​ന്ദു​ത്വ സമീപനം ബിജെപിയെ വളരാൻ ഇടയാക്കുന്നുവെന്ന് പി.​രാ​ജീ​വ്

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന മൃ​തു ഹി​ന്ദു​ത്വ സ​മീ​പ​നം ബി​ജെപി​യ്ക്കു​ള​ള പാ​ത​യൊ​രു​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​മാ​ക​ണ​മെ​ന്ന് സിപിഎം ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​രാ​ജീ​വ് .ഡിവൈ​എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​

വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം വ​ർ​ഗ്ഗീ​യ വാ​ദ​മ​ല്ല.​വ​ർ​ഗീ​യ വാ​ദി​ക​ൾ വി​ശ്വാ​സ​ത്തെ പി​ട​ച്ച​ട​ക്കി ത​ന്‍റെ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള​ള ആ​യു​ധ​മാ​ക്കി മാ​റ്റു​ക​യാ​ണ്.​സിപിഎം ദു​ർ​ബ​ല​മാ​കു​ന്പോ​ഴെ​ല്ലാം അ​വി​ടെ വ​ർ​ഗീയ ശ​ക്തി​ക​ൾ വ​ള​രു​ന്നു.​
കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ​കത​യും ജ​നാ​ധി​പ​ത്യ ബോ​ധ​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മൂ​ല്യ​വും സാം​സ്കാ​രി​ക അ​ടി​ത്ത​റ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഡി.​വൈ.​എ​ഫ്.​ഐ പോ​ലു​ള​ള പ്ര​സ്ഥാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണം.​

ആ​ർഎ​സ്എ​സ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി വി​ശ്വാ​സ​ത്തെ ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കി മാ​റ്റാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്ന​തിന്‍റെ പ​ശ്ചാ​ത്ത​ലും ഇ​ത് ത​ന്നെ​യാ​ണെ​ന്നും പി.​രാ​ജീ​വ് പ​റ​ഞ്ഞു.​ഡിവൈഎ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്റ് ശ്യാം​മോ​ഹ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ൺ​ബാ​ബു, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ,കെ.​സേ​തു​മാ​ധ​വ​ൻ,ബി.​തു​ള​സീ​ധ​ര​ക്കു​റു​പ്പ്,എ​സ്.​പ്ര​കാ​ശ്,കെ.​പി.​കു​റു​പ്പ്,ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളാ​യ ആ​ർ.​ബി​ജു,ചി​ന്താ​ജെ​റോം,ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts