വെള്ളനാട്: അറിവിനോടൊപ്പം സംസ്കാരവും വളർത്തിയെടുക്കാനുള്ള ക്ഷേത്രങ്ങളായി വിദ്യ ലയങ്ങൾ മാറണമെന്ന് സ്പീക്കർ പി.രാമകൃഷ്ണൻ. വെള്ളനാട് ഗവൺമെന്റ് എൽപി സ്കൂളിലെ ശതോത്തര രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പിക്കർ.
ഈ വിദ്യാലയം കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെന്പർ മായാദേവി, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ബ്ലോക്ക് പഞ്ചായത്ത് മെംന്പർ ഡി. ജ്യേതിഷ്കുമാർ എഇഒ രാജ് കുമാർ വിദ്യാഭ്യസ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീകണ്ഠൻ, പിറ്റിഎ പ്രസിഡന്റ് വി. സുരേഷ്, എംപിറ്റിഎ ചെയർപേഴ്സൺ കവിത ശോഭനകുമാർ, നെടുമാനൂർ അനിൽ, എൻ. ഹരിഹരൻ നായർ. എന്നിവർ പ്രസംഗിച്ചു.