ആരാണ് എഫ്‌ഐആറിലെ ‘അജ്ഞാതന്‍’ ? ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ രക്ഷാക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തിയതെന്ന് പി.എസ്. ശ്രീധരന്‍പിള്ള

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ വാ​ഹ​ന​മി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സി​നെ ര​ക്ഷാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള.

വാ​ഹ​നം ഓ​ടി​ച്ച​ത് അ​ജ്ഞാ​ത​നെ​ന്ന് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ശ്രീ​റാ​മി​ന് ഗു​ണം ചെ​യ്യു​മെ​ന്നും കോ​ട​തി​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

കെ.​എം ബ​ഷീ​റി​ന്‍റെ വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ എ​ഫ്ഐ​ആ​റി​ൽ പോ​ലീ​സ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട സ്ഥ​ല​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത് ‘അ​ജ്ഞാ​ത​ൻ’ എ​ന്നാ​ണെ​ന്ന് നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts