കൊച്ചിയില്‍ പ്രമുഖ നടിയ്‌ക്കെതിരേ നടന്നത് സംഘടിതമായ ആക്രമണമായിരുന്നെന്ന് പി. ടി തോമസ്. സംഭവം അറിഞ്ഞ് ഉടന്‍ താന്‍ സ്ഥലത്തെത്തിയെന്നും എംഎല്‍എ പറഞ്ഞു. തങ്ങള്‍ ക്വട്ടേഷന്‍ എടുത്തിരിക്കുകയാണെന്നും പ്രശ്‌നം ഉണ്ടാക്കിയാല്‍ ഡിജെ പാര്‍ട്ടിയില്‍ എത്തിച്ച് മയക്കുമരുന്ന് കുത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു പി. ടി തോമസ് പറയുന്നു. താന്‍ ചെന്ന ഉടന്‍ തന്നെയാണ് ഐജി ഉള്‍പ്പെടെയുള്ളവരും എത്തിയതെന്ന് എംഎല്‍എ പറയുന്നു. താന്‍ അവിടെ ചെല്ലുമ്പോള്‍ ഡ്രൈവര്‍ അവശത നടിച്ച് അവിടെ ഇരിപ്പുണ്ടായിരുന്നു. അയാളുടെ പെരുമാറ്റത്തിലും നടപ്പിലും സംശയം തോന്നിയ താന്‍ ഡ്രൈവറെ ചോദ്യം ചെയ്തുവെന്നും താനാണ് അക്രമികള്‍ക്ക് നടിയുടെ വിവരങ്ങള്‍ കൈമാറിയതെന്ന് അയാള്‍ സമ്മതിച്ചതായും എംഎല്‍എ പറഞ്ഞു.
ആക്രമികളെ വിളിച്ച സിം എവിടെയെന്നു ചോദിച്ചപ്പോള്‍ അത് ആക്രമികള്‍ കൊണ്ടു പോയെന്ന്് ഡ്രൈവര്‍ പറഞ്ഞു. ഇയാള്‍ നടിയുടെ വിവരങ്ങള്‍ കൈമാറാന്‍ വിളിച്ച നമ്പര്‍ പോലീസിനോടു പറഞ്ഞു. അതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പനമ്പിള്ളിനഗറിലുള്ളതാണ് നമ്പരെന്ന്് കണ്ടെത്തിയെങ്കിലും അയാളെ പിടിക്കാനായില്ല. അത്താണിയില്‍ വെച്ച് നടി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചതിനു ശേഷമാണ് അക്രമികള്‍ നടിയുടെ വാഹനത്തില്‍ കയറിയത് എന്നായിരുന്നു നടി പറഞ്ഞത്. ഇത്രയും ദൂരം നടിയെ പീഡിപ്പിച്ചപ്പോള്‍ എന്തുകൊണ്ടാണ് വണ്ടി നിര്‍ത്താനോ സംഭവം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനോ ശ്രമിക്കാതിരുന്നതെന്ന ചോദ്യത്തിന് െ്രെഡവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും പി.ടി.തോമസ് പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇത്തരം ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും പി.ടി തോമസ് പറഞ്ഞു.