ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധു ലോക ബാഡ്ചാമ്പ്യന്ഷിപ്പില് മെഡലുറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു മൂന്നാം തവണയും സെമിയില്‍ കടന്നത്. 21-14,21-9 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സെമിയില്‍ കടന്നതോടെ സിന്ധു മെഡലുറപ്പിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നെങ്കിലും സെമിയില്‍ പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്വാളും ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ഇന്നിറങ്ങും. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ സണ്‍ വാന്‍ ഹോ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ കെട്ടുകെട്ടിച്ചത്.14-21,18-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.
പിവി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍; മെഡലുറപ്പിച്ച് ഇന്ത്യയുടെ സിന്ദൂര രേഖ; സെമി ലക്ഷ്യമാക്കി സൈന; പുരുഷ വിഭാഗത്തിലെ പ്രതീക്ഷ കെടുത്തിക്കൊണ്ട് ശ്രീകാന്ത് പുറത്ത്
