ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധു ലോക ബാഡ്ചാമ്പ്യന്ഷിപ്പില് മെഡലുറപ്പിച്ചു. ക്വാര്ട്ടര് ഫൈനലില് ചൈനയുടെ സണ് യുവിനെ നേരിട്ടുള്ള ഗെയിമുകള്ക്ക് തോല്പ്പിച്ചാണ് സിന്ധു മൂന്നാം തവണയും സെമിയില് കടന്നത്. 21-14,21-9 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സെമിയില് കടന്നതോടെ സിന്ധു മെഡലുറപ്പിച്ചു. 2013, 14 വര്ഷങ്ങളില് ലോകചാമ്പ്യന്ഷിപ്പ് സെമിയില് കടന്നെങ്കിലും സെമിയില് പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. മറ്റൊരു ഇന്ത്യന് താരം സൈന നെഹ്വാളും ക്വാര്ട്ടര് പോരാട്ടത്തിനായി ഇന്നിറങ്ങും. ഇന്ത്യയുടെ മറ്റൊരു മെഡല് പ്രതീക്ഷയായ കെ.ശ്രീകാന്ത് ക്വാര്ട്ടറില് തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര് സണ് വാന് ഹോ നേരിട്ടുള്ള സെറ്റുകള്ക്കാണ് ഇന്ത്യന് താരത്തെ കെട്ടുകെട്ടിച്ചത്.14-21,18-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്വി.
Related posts
കേരളത്തിന് 550 അംഗ സംഘം ; പി.എസ്. ജീന നയിക്കും
തിരുവനന്തപുരം: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് 550 അംഗ സംഘം. ഇതിൽ 437 കായിക താരങ്ങളും 113 ഒഫീഷൽസുമാണുള്ളത്. 29 കായിക...ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി
കൊച്ചി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം ഡെറാഡൂണിലെത്തി . നെടുന്പാശേരിയിൽ നിന്ന് ഇന്നലെ പുലർച്ചെ 5.45നുള്ള...രഞ്ജിയിൽ വൻ പരാജയമായി രോഹിത്, ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്
ബംഗളൂരു/മുംബൈ: രഞ്ജി ട്രോഫിയിലേക്കുള്ള നിർബന്ധിത മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ വൻ ഫ്ളോപ്പ്.രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾക്കു...