മുംബൈ: ആഗോളതലത്തില്‍ തന്നെ മീടു ക്യാമ്പെയ്ന്‍ വൈറലാകുമ്പോള്‍ വിമാനയാത്രയ്ക്കിടെ തനിക്കും മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു രംഗത്തെത്തി. ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യവെയാണ് ദുരനുഭവമുണ്ടായത്. നവംബര്‍ നാലിന് മുംബൈയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തന്നെ അപമാനിച്ച ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജിതേഷ് എന്നാണെന്നും സിന്ധു ട്വീറ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11.45ഓടെയാണ് സിന്ധുവിന്റെ ട്വീറ്റ് വന്നത്.
സംഭവത്തില്‍ സിന്ധുവിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രശസ്ത താരത്തിന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താണെന്നാണ് സിന്ധുവിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്. മീടൂ ക്യാംപെയ്ന്റെ ഭാഗമായി ട്വീറ്റിനെ പരിഗണിച്ചവരുമുണ്ട്. ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി സിന്ധു രംഗത്ത് വന്നിട്ടുണ്ട്.
Sorry to say ..i had a very bad experience😤when i was flying by 6E 608 flight to bombay on 4th nov the ground staff by name Mr ajeetesh(1/3)
— Pvsindhu (@Pvsindhu1) November 4, 2017