അയാം സോറി അയ്യപ്പാ, നാ ഉള്ള വന്തായെന്നപ്പാ; രജനിച്ചിത്രങ്ങളുടെ സംവിധായന്‍ പാ രഞ്ജിത്തിന്റെ ഗാനം ശ്രദ്ധേയമാകുന്നു…

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലി, കാലാ എന്നീ സിനിമകളുടെ സംവിധായകന്‍ പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ് പുറത്തുവിട്ട അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ… എന്ന ഗാനം ശ്രദ്ധേയമാകുന്നു. ശബരിമല യുവതിപ്രവേശനത്തിന് പിന്തുണ നല്‍കുന്നു എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്‍ഡാണ് ഗാനം ആലപിച്ചത്. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു ഈ ഗാനത്തിന്റെ അവതരണം.

‘കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക’ എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ അവതരണത്തിനു പിന്നിലെന്ന് ബാന്‍ഡ് പറയുന്നു. ബാന്‍ഡിന്റെ സംഘത്തില്‍ 19 പേരാണ് ഉള്ളത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ‘ജാതിഇലത്തു തമിഴ് വര്‍ഗല്‍’ (ജാതി ഇല്ലാത്ത തമിഴ് ജനത) എന്നി പ്രയോഗമാണ് ‘കാസ്റ്റ്ലസ് കളക്ടീവ്’ എന്ന പേരിനു കാരണമായത്.

Related posts