പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ വേതന ആനുകൂല്യ അവകാശ നിഷേത്തിനെതിരേ സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എഐടിയുസി) നേതൃത്വത്തില്‍ പാചക തൊഴിലാളികളുടെ അതിജീവന സമര 22 മുതല്‍ 26 വരെ സെക്രട്ടറിയറ്റിനു മുന്പില് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പണിയെടുക്കുന്നവര്‍ക്ക് യഥാസമയം വേതനം നല്‍കുക, വേതന വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, 500 കുട്ടികള്‍ക്ക് ഒരു തൊഴിലാളി പാചകം ചെയ്യണമെന്ന നിബന്ധന അവസാനിപ്പിക്കുക, 2016ലെ മിനിമം കൂലി വിജ്ഞാപനം പരിഷ്കരിച്ച് നടപ്പിലാക്കുക, പ്രതിമാസ വേതന പരിധിയില്‍ നിന്നു സ്കൂള്‍ പാചക തൊഴിലാളികളെ ഒഴിവാക്കുക, തൊഴിലാളി ദ്രോഹ ഉത്തരവ് പിന്‍വലിക്കുക, ഉച്ചഭക്ഷണതൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങ ളിലാണ് സ്കൂള്‍ പാചക തൊഴിലാളികളികളുടെ അതിജീവനസമരം. 22 ന് രാവിലെ 10 ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്ന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കും.24ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 26നു വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം എഐറ്റിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ പാചക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, ജില്ലാ സെക്രട്ടറി മായ ഉണ്ണിക്കൃഷ്ണന് സംസ്ഥാന ജോയിന്റ് സെക്രട്ടറി അമ്പിളി വിജയന്, സംസ്ഥാന കമ്മിറ്റിയംഗം രാജു കടകരപള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.