മുളങ്കുന്നത്തകാവ്: ആംബുലൻസുകളിൽ എത്തുന്ന രോഗികളെ ഇറക്കാൻ ആളില്ലന്നുള്ള പരാതിയക്ക് വിരാമം ഇട്ട്് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കൂടുതൽ ജിവനക്കാരെ നിയോഗിച്ചു. പച്ചക്കിളികൾ എന്ന് ജീവനക്കാർ രഹസ്യമായി വിളിക്കുന്ന പച്ച ചുരിദാറും ടോപ്പും ധരിച്ചവരാണ് ഇപ്പോൾ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ ഇറക്കുവാനും കയറ്റാനും എത്തുന്നത്.
മുന്പ് ആംബുലൻസിൽ എത്തിയ അജ്ഞാത യുവാവിനെ ഇറക്കാൻ ആളില്ലാത്തതു മൂലം ഡ്രൈവർ തന്നെ രോഗിയെ തല കീഴായി ഇറുക്കുകയും അയാൾ പിന്നിട് മരണപെട്ടതും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേതുടർന്നാണ് ആശുപത്രി അധികൃതർ പച്ച ഉടുപ്പിട്ട പുതിയ ജിവനക്കാരെ ഈ തസതികയിലേക്ക് നിയമിച്ചത്.