പ്രകൃതിയിൽനിന്നും മനുഷ്യമനസിൽനിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനിൽപ് ഭദ്രമാക്കണമെന്ന സന്ദേശവുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി.
ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി അയ്മനം സാജൻ രചന, കാമറ, സംവിധാനം നിർവഹിക്കുന്ന പച്ചപ്പ്, ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.
ഹരിത കേരളം പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പച്ചപ്പ് പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. നിരവധി ഷോർട്ട് മൂവികളിലൂടെ ശ്രദ്ധേയനായ രാജീവ് പൂവത്തൂരും നീരജയുമാണ് പ്രധാന കഥപ്രാത്രങ്ങളെ അവതരിപ്പിച്ചത്.
എഡിറ്റിംഗ്-സൻജു സാജൻ, കവിത- വാസു അരീക്കോട്, ആർ.ആർ, എഫക്റ്റ്സ്- കലാഭവൻ സന്തോഷ്, ആലാപനം, ഡബ്ബിംഗ് – ജിൻസി ചിന്നപ്പൻ.