വടക്കഞ്ചേരി: കിഴക്കഞ്ചേരി മന്പാട് അപൂർവ്വയിനം പ്രാവുകളെ കണ്ടെത്തി. മന്പാട് സ്കൂളിനു മുന്നിലെ ആൽമരത്തിലാണ് ഒരു കൂട്ടം പച്ച നിറമുള്ള പ്രാവുകളെത്തുന്നത്. സാധാരണ കാണപ്പെടുന്ന അരിപ്രാവ്, ഓമന പ്രാവ്, അന്പല പ്രാവ് എന്നിവയിൽ നിന്നും നിറങ്ങളിൽ മാത്രമാണ് ഇവക്ക് വ്യത്യാസമുള്ളത്.
അരയാലിൽ നിറഞ്ഞു നിൽക്കുന്ന കായ്കൾ ഭക്ഷിക്കാനാണ് ഇവ കൂട്ടമായി എത്തുന്നത്. ഒരു കൂട്ടത്തിൽ തന്നെ നൂറും അതിൽ കൂടുതലും എണ്ണമുണ്ടെന്ന് ദിവസവും ഇവയെ നിരീക്ഷിക്കുന്ന മന്പാട് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു. സ്കൂൾ മുറ്റത്ത് ശലഭോദ്യാനമൊരുക്കി ശ്രദ്ധേയരായ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഇത്തരം അപൂർവ്വതകൾ എപ്പോഴും പംനഭാഗമാക്കാറുണ്ട്.
ഏഴ് വർഷം മുന്പും ഈ ദേശാടന പ്രാവുകൾ മന്പാട് വന്നിരുന്നതായി പ്രദേശവാസികളും സാഷ്യപ്പെടുത്തുന്നു.നഗര പ്രാന്തങ്ങളിൽ ആവാസ വ്യവസ്ഥകൾക്ക് കോട്ടം തട്ടുന്പോൾ ഗ്രാമാന്തരീക്ഷങ്ങൾപക്ഷികളുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങായി നിലനില്ക്കുന്നു എന്നത് തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നാണ് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.