ദ​ളി​ത് യു​വ​തി​യോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്! ​പഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്

തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ദ​ളി​ത് അ​തി​ക്ര​മ കേ​സ്. കു​മ്മ​ണി​പ്പ​റ​ന്പ് സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​യാ​റു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ​കോ​യ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

പ​ട്ടി​ക വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​നു​കൂ​ല്യ​ത്തി​നാ​യി ഇ​വ​ർ അ​പേ​ക്ഷി​ച്ചി​രു​ന്നു. പല ത​വ​ണ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ന്നു പോ​യ ഇ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ത്തി​നു അ​ർ​ഹ​ത ഇ​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

വീ​ടി​ന്‍റെ വി​സ്തീ​ർ​ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ നി​ശ്ചി​ത മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ അ​നു​കൂ​ല്യം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​ന്നി​ല​ധി​കം ത​വ​ണ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടപ്പോ​ൾ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ​കോ​യ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​യി​ൽ എ​സ്‌​സി-​എ​സ്ടി​ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment