ലണ്ടൻ: ഫാക്ടറികളിൽ വ്യാപകമായി ഉത്പാദിപ്പിക്കുന്ന പ്രോസസ്ഡ് ഭക്ഷ്യവസ്തുക്കൾ കാൻസറിനു കാരണമായിത്തീരുമെന്നു പഠനഫലം. ചോക്കളേറ്റ് ബാർ, ചിക്കൻ നഗ്ഗെറ്റ്, പാകം ചെയ്ത പന്നിയിറച്ചി, ധാന്യപ്പൊടികൾ തുടങ്ങി പാക്കറ്റിൽ ലഭിക്കുന്ന രുചികരമായ ഒട്ടുമിക്ക സാധനങ്ങളും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഫ്രഞ്ച് ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും രുചി കൂട്ടാനുള്ള ഫ്ളേവറുകളും ഇത്തരം ഭക്ഷണങ്ങളിൽ വ്യാപകമായി ചേർക്കപ്പെടുന്നതാണ് കാൻസർ സാധ്യതയിലേക്കു നയിക്കുന്നത്. 1,05,000 പേരുടെ ഭക്ഷണരീതികളും മെഡിക്കൽ റിക്കാർഡുകളും പഠിച്ച ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗമനങ്ങളിലെത്തിയത്.