മാവേലിക്കര:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പടയൊരുക്കത്തിന് മാവേലിക്കരയിൽ നൽകിയ സ്വീകരണ പരിപാടിയ്ക്കിടെ യുവാവ് പോർവിളി യുമായി രംഗത്തെത്തി. പടയൊരുക്കത്തിന്റെ ചീഫ് കോർഡിനേറ്റർ കെ.ആർ.മുരളീധരന്റെ ആമുഖ പ്രസംഗത്തിനിടെയായിരുന്നു യുവാവ് വേദിയിലിരിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ചത്.
മാവേലിക്കരയിലെ കോണ്‍ഗ്രസിന്റെ തോൽവിയ്ക്ക് കാരണം വിഭാഗീയതയാണെന്നും മറ്റുമുള്ള ആരോപണങ്ങളുമായാണ് യുവാവ് രംഗത്തെത്തിയത്. വേദിയിലിരുന്ന നേതാക്കൾക്കെതിരെയായിരുന്നു യുവാവിന്റെ പ്രതികരണം. തുടർന്ന് വോളണ്ടിയർമാർ ഇയാളെ പറഞ്ഞുവിടാൻ ശ്രമിക്കവെ വാക്കേറ്റവും പിടിച്ചുതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ സംഘം ചേർന്ന് ഇയാളെ സമ്മേന നഗരിയിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു.
തുടർന്ന് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെയും ചിലർ അപസ്വരങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇവരെ മറ്റ് പ്രവർത്തകർ ശാന്തരാക്കുകയും പുറത്ത് എത്തിക്കുകയുമായിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തങ്ങളുടെ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമുള്ളവരല്ലെന്ന് നേതാക്ക·ാർ പ്രതികരിച്ചു.