ലക്നോ: മീററ്റിൽ ദീപാവലി ആഘോഷത്തിനിടെ യുവാവ് മൂന്നു വയസുള്ള പെൺകുഞ്ഞിന്റെ വായിൽ പടക്കംവച്ച് പൊട്ടിച്ചു. സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ പെൺകുഞ്ഞ് അത്യാസന്ന നിലയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ദോരല റോഡിലെ മിലാകിലായിരുന്നു സംഭവം. പ്രദേശവാസിയായ ഹർപാൽ ആണ് ക്രൂരകൃത്യം നടത്തിയത്. പെൺകുട്ടിയുടെ പിതാവ് ശശി കുമാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. പെൺകുട്ടിയുടെ വായിൽ അമ്പതോളം കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്. എന്നാൽ മുറിവുകളിൽ അണുബാധ ഉണ്ടായതോടെ കുട്ടി ഗുരുതരാവസ്ഥയിലാണ്.