തെരഞ്ഞെടുപ്പു ചൂടിന്‍റെ മറവിൽ നാട്ടിലെങ്ങും നിലംനികത്തലും കുന്നിടിക്കലും; നിശബ്ദരായി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും


വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ൾക്കിടെ നാട്ടിലെങ്ങും നി​ലം​നി​ക​ത്ത​ലും കു​ന്നി​ടി​ക്ക​ലും ത​കൃ​തി​യാ​യി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ത്രം ചെ​യ്തി​രു​ന്ന മ​ണ്ണ് ക​ട​ത്ത​ലും മ​ണ്ണ് ഖ​ന​ന​വും ഇ​പ്പോ​ൾ പ​ക​ലു​മാ​യി.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ നി​ർ​ബാ​ധം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
വാ​ൽ​കു​ള​ന്പ്, പ​നം​ങ്കു​റ്റി, ക​ണി​ച്ചി​പ​രു​ത, കു​ണ്ടു​ക്കാ​ട്, കു​ന്ന​ങ്കാ​ട് തു​ട​ങ്ങി എ​വി​ടേ​യും മ​ണ്ണ് ലോ​റി​ക​ളു​ടെ പാ​ച്ചി​ലാ​ണ്.

വ​ഴി ന​ട​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ് പൊ​ടി പാ​റി​ച്ചു​ള്ള ടി​പ്പ​റു​ക​ളു​ടെ ഓ​ട്ടം.​വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് ഭാ​ഗ​ങ്ങ​ളി​ലും മ​റ​യി​ല്ലാ​തെ​യാ​ണ് നി​ലം നി​ക​ത്ത​ൽ ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ളാ​യതിനാൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാം ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​തെ കണ്ണടയ്ക്കുന്നു. രാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ളും നി​ശ​ബ്ദ​മാ​ണ്.മം​ഗ​ലം​ഡാ​മി​ൽനി​ന്നു മ​ണ്ണ് എ​ടു​ക്ക​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ലും നി​ലം​നി​ക​ത്ത​ൽ ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment