കാട്ടാക്കട: പൂവച്ചലിൽ തണ്ണീർത്തടം നികത്തിൽ വ്യാപകമാകുന്നു. പൂവച്ചൽ പഞ്ചായത്തിലെ പുന്നാം കരിയ്ക്കകം ഏലായാണ് നികത്തുന്നത്. പൂവച്ചൽ പഞ്ചായത്തിലെ കാട്ടാക്കട – നെടുമങ്ങാട് റോഡിലെ പുന്നാംകരിക്കം ഏലായിലെ ഹെക്ടർ കണക്കിന് പാടമാണ് മണ്ണിട്ട് നികത്തി വരുന്നത്. സമീപത്തെ പാടങ്ങളും നികത്തി വരികയാണ്.
സിപിഎം, ഡിവൈഎഫ്ഐ പ്രദേശിക നേതാക്കളായ ഒരു സംഘമാണ് വയൽ നികത്തലിന് പിന്നിൽ എന്ന് പരക്കെ ആക്ഷേപമുയർന്നിരിക്കുകയാണ്. പൂവച്ചൽ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം നേതൃത്വം ഇതിനു പിന്തുണ നൽകുന്നതായും പരാതി ഉയർന്നു. സമീപത്തെ സ്കൂൾ കെട്ടിടം പൊളിച്ച മണ്ണും പാറകക്ഷണങ്ങളും അടങ്ങുന്ന കെട്ടിടാവശിഷ്ടങ്ങളാണ് വയലിൽ തള്ളുന്നത്.
പുന്നാം കരിയ്ക്കകം ഏലാ കുടിവെള്ള സോത്രസ് ആണെന്ന് സെസും ഭൂഗർഗജല നിയന്ത്രണ ബോർഡും കണ്ടെത്തിയിരുന്നു. ഇത് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒന്നായ തണ്ണീർതടമാണെന്നും 1998 ൽ ഇവിടം സന്ദർശിച്ച പഠന സംഘം കണ്ടെത്തുകയും അത് പഞ്ചായത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
നാടുകാണി മലയിൽ നിന്നുള്ള ജല ഉറവിടങ്ങൾ പുന്നാംകരിയ്ക്കം ഏലായിലാണ് വന്നിറങ്ങുന്നതും കുടിവെള്ളം ദാനം ചെയ്യുന്നതും. വയൽ നികത്തുന്നതിനെതിരെ നാട്ടുകാർ കാട്ടാക്കട തഹസീർദാറെ സമീപിച്ചെങ്കിലും തടയാൻ തഹസീദാർ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. പരാതികൾ ഉയർന്നിട്ടും പോലീസ് അന്വഷണമില്ലെന്നും ആരോപണമുണ്ട്. അതിനിടെ നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്.