മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി കൂടുതലായതിനാൽ അവ ആഴത്തിൽ വിണ്ടുപൊട്ടുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല ഈ രോഗമുള്ളത്. അമേരിക്കയിലെ 20% ആളുകൾക്കും ഈ പ്രശ്നമുണ്ടെന്നു 2012 ൽ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നു. അവർ മിക്കവരും ഷൂ ഉപയോഗിക്കുന്നവരായിട്ടും ഇതാണു
സ്ഥിതി.
കാരണങ്ങൾ പലത്
ഈർപ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം.
മഞ്ഞുകാലത്ത് ഇതാണു സംഭവിക്കുന്നത്. സോറിയാസിസ് പോലെ ത്വക്കിനെ വരണ്ടതാക്കുന്ന ചില രോഗങ്ങൾ, പ്രമേഹം, എക്സിമ എന്നിവ കാലടികൾ വിണ്ടുകീറുന്നതിനും അതിലൂടെ രോഗാണുക്കൾ അകത്തു കയറി ഗുരുതരാവസ്ഥകളിലെത്തിക്കുന്നതിനും ഇടയാക്കുന്നു.
ദീർഘനേരം നിന്നു ചെയ്യേണ്ട ജോലികളും, വൃക്ക തകരാർ, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, വിറ്റമിൻ എ,ഡി, പൊട്ടാസ്യം ഇവയുടെ കുറവ്, അനുയോജ്യമല്ലാത്ത പാദരക്ഷകൾ, പാരന്പര്യം, വൃത്തിക്കുറവ് എന്നിവയും രോഗകാരണമാകാം.
ഫംഗസ് രോഗബാധ, ഹൈപ്പോതൈറോയിഡിസം, ജുവനൈൽ പ്ലാന്റാർ ഡെർമിറ്റോസിസ്, പാമ്ലോ പ്ലാന്റാർ കെരറ്റോമ്മ, അമിതവണ്ണം ഇവയൊക്കെ സമാനമായ രിതിയിൽ കാലടി വിണ്ടുകീറലിനു കാരണമാകാമെന്നതിനാൽ നാടൻ ചികിൽസകൾ എപ്പോഴും ശശ്വത ഫലം നല്കണമെന്നില്ല. കാരണമറിഞ്ഞു ചികിൽസിച്ചാൽ മാത്രമേ ഈ അവസ്ഥ ശാശ്വതമായി മാറ്റാൻ സാധിക്കൂ.
താത്കാലിക പരിഹാര മാർഗങ്ങൾ
* കട്ടിയായിരിക്കുന്ന കാലടി ഭാഗങ്ങൾ ഉരച്ചു കളയുക.
*ചൂടുവെള്ളം കൊണ്ടു സ്ഥിരമായി കാലുകഴുകരുത്.അത് വരൾച്ച കൂട്ടും * സോപ്പിന്റെ അമിതോപയോഗം നിയന്ത്രിക്കുക. * കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
* രാവിലെ തന്നെ ബാമുകൾ, വൈറ്റ് പാരഫിൻ, ഗ്ലിസറിൻ ഇവയിലേതെങ്കിലും പുരട്ടുക. മഞ്ഞുവെള്ളം കാലിൽ സ്പർശിക്കുന്നത് തകരാറുകൾ കൂട്ടും
* ഉപ്പൂറ്റി ഉരച്ച് കളയുന്നതിനു മുന്പ് കാൽ കുറച്ചു നേരം കുതിർത്ത് വയ്ക്കണം. ആ വെള്ളത്തിൽ അരക്കപ്പ് എപ്സം സാൾട്ട് വേണമെങ്കിൽ ചേർക്കാം. (ഇംഗ്ളണ്ടിലെ എപ്സം എന്ന സ്ഥലത്തുള്ള ലവണജലത്തിൽ നിന്നെടുക്കുന്ന മഗ്നീഷ്യവും സൾഫേറ്റുമടങ്ങിയ ഒരു രാസവസ്തുവാണ് എപ്സം സാൾട്ട്).
എന്നാൽ എല്ലാ വിണ്ടുകീറലും കാൽ തോലിന്റെ കട്ടി കൂടുന്നതു കൊണ്ടല്ല എന്നതു മറക്കരുത്.
* തേൻ ഈ രോഗത്തിനു ഒരു നല്ല മരുന്നാണ്. അത് അണുനാശകം കൂടിയാണ്. എന്നാൽ പ്രമേഹ രോഗികൾ ഉപയോഗിക്കുന്പോൾ കരുതൽ വേണം.
* വെളിച്ചെണ്ണയും ഗുണപ്രദം. അത് അണുനാശകവുംഈർപ്പം നഷ്ടപ്പെടാതെ കാക്കുന്നതിനു സഹായകവുമാണ്. ചിലതരം ബ്രാൻഡഡ് വെളിച്ചെണ്ണയിൽ മായം ധാരാളമുണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാൽ
ജാഗ്രത വേണം. പരന്പരാഗത രീതിയിൽ തേങ്ങാപ്പാൽ കുറുക്കിയുണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണയാണു ബെസ്റ്റ്.
ഉരുക്കു വെളിച്ചെണ്ണ
അഞ്ചു തേങ്ങയെടുത്ത് നന്നായി ചിരകി വെള്ളം ചേർക്കാതെ പാലു പിഴിഞ്ഞെടുക്കുക. ആ പാൽ ഓട്ടുരുളിയിൽ വിറകടുപ്പിൽ വച്ച് 2-3 മണിക്കൂർ ഇളക്കിയാൽ ഉൗറിവരുന്ന എണ്ണയാണിത്.ഇതിൽ ജലാംശം തീരെയുണ്ടാകില്ല എന്നതിനാൽ വേഗത്തിൽ കേടാവുകയില്ല. സാധാരണ വെളിച്ചെണ്ണ പോലെ ദേഹത്തു നിന്നു വേഗത്തിൽ അപ്രത്യക്ഷമാകില്ല. നല്ല സുഗന്ധവുമുണ്ടാകും.
(ചില ബ്രാൻഡുകളുടെ വെളിച്ചണ്ണമണം രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണെന്ന് ഓർക്കണം. gamma-nonalactone (aldehyde C-18 ) എന്ന രാസവസ്തു തേങ്ങയുടെ മണം മാത്രമല്ല രുചികൂടി നല്കാൻ കഴിവുള്ളതാണ്.)
* ചെരുനാരങ്ങാനീര്, റോസ് വാട്ടർ, ഏത്തപ്പഴം പൾപ്പ് , ഒലീവ് ഒായിൽ, എള്ളെണ്ണ, അപ്പക്കാരം, ആപ്പിൾ സിഡർ വിനാഗിരി, ഷിയ ബട്ടർ, റ്റീ ട്രീ ഓയിൽ തുടങ്ങി ധാരാളം പ്രയോഗങ്ങൾ പ്രാദേശികമായി ചെയ്തു വരുന്നുണ്ട്.നാടൻ പ്രയോഗത്തിലൂടെ മാറാത്തതും വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നതുമായ വിണ്ടുകീറലുകളെ ഒരു പാദസംരക്ഷണ വിദഗ്ധനെ (podiatrist) കണ്ട് രോഗകാരണം നിർണയിക്കേണ്ടതാണ്.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതി ചികിൽസയിൽ രോഗത്തിന്റെ കാര്യ കാരണങ്ങൾ കണ്ടെത്തിയാണു ചികിൽസിക്കുന്നത്. ഉള്ളിൽ കഴിക്കാനുള്ള മരുന്നുകൾ കൂടാതെ പുറമെ പുരട്ടാനുള്ള ലേപനങ്ങളും ഹോമിയോപ്പതിയിലുണ്ട്. പെട്രോളിയം ഓയിന്റ്മെന്റ്, ഗ്രാഫൈറ്റിസ് ഓയിന്റ്മെന്റ്, കലെൻഡുല ഓയിന്റ്മെന്റ് ഇവയാണു സാധാരണ നല്കാറുള്ള ഹോമിയോപ്പതി ഓയിന്റ്മെന്റുകൾ.
ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാൽ രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ വിണ്ടുകീറൽ പൂർണമായി മാറ്റാൻ സാധിക്കും
എല്ലാരോഗികൾക്കും ഒരേ മരുന്നു ഫലിച്ചെന്നു വരികയില്ല.ഹോമിയോപ്പതി മരുന്നു കഴിച്ച് രോഗം മാറിയാൽ വീണ്ടും തണുപ്പുകാലത്ത് വിണ്ടുകീറൽ വരില്ല എന്ന ഗുണവുമുണ്ട്.അംഗീകൃത ചികിൽസായോഗ്യതയും നൈപുണ്യവുമുള്ള ഒരു ഹോമിയോപ്പതി ഡോക്ടറെ കണ്ടു ചികിൽസിക്കുക.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ
മൊബൈൽ 9447689239 :
[email protected]