മുക്കം: കാലിൽ കൊലുസണിയുവാനായി സ്വരുക്കൂട്ടിവച്ച തുക ദുരിതാശ്വസനിധിയിലേക്ക് നല്കി തോട്ടുമുക്കം ജിയുപിസ്കൂളിലെ ഒന്നാം ക്ലാസ്കാരി ലിഷ്വ.
കൊലുസണിഞ്ഞു തുള്ളിച്ചാടി നടക്കുന്നതു സ്വപ്നം കണ്ടാണ് തോട്ടുമുക്കം മാടാമ്പി ലിംനേഷ് -ജിജി ദമ്പതിമാരുടെ രണ്ടുമക്കളിൽ മൂത്തവളായ ലീഷ്വ പണം സ്വരുക്കൂട്ടിത്.
കുട്ടികളുൾപ്പെടെ നിരവധി പേർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് ടി വി യിൽ കാണാനിടയായതാണ് കൊലുസെന്ന സ്വപ്നം മാറ്റിവയ്ക്കാന്‍ ഈ കൊച്ചു മനസിനെ പ്രേരിപ്പിച്ചത് .
തന്റെ ആഗ്രഹം മാതാപിതാക്കളോട് അറിയിച്ചപ്പോൾ മകളുടെ ആഗ്രഹത്തിന് അവര്‍ എതിര് നിന്നില്ല. അച്ഛൻ ലിംനേഷ് ജോർജ് എം തോമസ്എംഎൽഎ െ യ വിവരം അറിയിച്ചു.
അങ്ങനെ ലിഷ് വ അച്ഛനോടൊപ്പം എംഎൽഎ യുടെ വീട്ടിലെത്തി തന്റെ സമ്പാദ്യ കുടുക്ക ഏൽപ്പിച്ചു. താൻതന്നെ മുൻകൈയെടുത്തു ലിഷ്വയ്ക്കു കൊലുസു വാങ്ങി നൽകുമെന്ന് എംഎൽഎ പറഞ്ഞതോടെ കുഞ്ഞ് ലിഷ്വ ആഹ്ലാദത്തിലാണ്.