ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലം കഴിഞ്ഞപ്പോൾ യൂസഫ് പഠാനെ ആരും വാങ്ങിയില്ല. ഐപിഎലിൽ 174 മത്സരങ്ങൾ കളിച്ച പഠാന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന ചേട്ടനെ ആശ്വസിപ്പിക്കാൻ ഇന്ത്യൻ മുൻ താരമായ ഇർഫാൻ എത്തി.
ഇത്തരം ചെറിയ വിള്ളലുകൾ നിങ്ങളുടെ കരിയറിനെ നിർവചിക്കില്ല. നിങ്ങൾ മികച്ച താരമാണ്. യഥാർഥ വിജയശിൽപി. എന്നും നിങ്ങളെ സ്നേഹിക്കുന്നു ലാലാ- ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു. 2018, 2019 സീസണുകളിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു യൂസഫ്. 2011-17 വരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു.