പേരാമ്പ്ര: പഠനഭാരവും രക്ഷിതാക്കളുടെ എപ്ലസ് ആർത്തിയുമാണു കുട്ടികളിൽ ലഹരി ഉപയോഗത്തിനു പ്രേരക ഘടകമെന്നു ഋഷിരാജ് സിംഗ്. മാനസിക പിരിമുറക്കമുള്ള പഠനാന്തരീക്ഷമാണു കുട്ടികളിൽ ലഹരിയുടെ ഉപയോഗം, ആത്മഹത്യ, നാടുവിടൽ തുടങ്ങിയ പ്രവണതകൾ വർധിച്ചു വരാൻ കാരണം.
ശാന്തതയുള്ള പഠനാന്തരീക്ഷവും മാനസികോത്സാഹവും കുട്ടികൾക്കു അനിവാര്യമാണെന്ന കാര്യം രക്ഷിതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി “ലഹരി മുക്ത കേരളം പ്രശ്നങ്ങളും പരിഹാരങ്ങളും” വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഗിരീഷ് ബാബു വിഷയം അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ കെ.കെ. ഹനീഫ, സി.പി.എ. അസീസ്, കെ.കെ.വത്സൻ എന്നിവർ പ്രസംഗിച്ചു.