“പ​ട​യു​ടെ ന​ടു​വി​ൽ പ​ട​നാ​യ​ക​ൻ’; പി​ണ​റാ​യി വി​ജ​യ​ന്  ഇ​ട​തു​സം​ഘ​ട​ന​യു​ടെ ‘വാ​ഴ്ത്തു​പാ​ട്ട് ’


തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​ട​നാ​യ​ക​നെ​ന്ന് പ്ര​കീ​ർ​ത്തി​ച്ച് ഇ​ട​ത് സ​ർ​വീ​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ത്തി​ന്‍റെ റി​ഹേ​ഴ്സ​ൽ. മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഇ​ട​ത് സ​ർ​വീ​സ് സം​ഘ​ട​ന​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ച​ട​ങ്ങി​ൽ നാ​ളെ ഗാ​നം ആ​ല​പി​ക്കും.

നൂ​റ് വ​നി​ത​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. റി​ഹേ​ഴ്സ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ധ​ന​കാ​ര്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ ചി​ത്ര​സേ​ന​നാ​ണ് ഗാ​ന​ര​ച​ന . സം​ഗീ​തം നി​യ​മ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ വി​മ​ലാ​ണ്.

“സ​മ​ര​ധീ​ര സാ​ര​ഥി പി​ണ​റാ​യി വി​ജ​യ​ന്‍, പ​ട​യു​ടെ ന​ടു​വി​ല്‍ പ​ട​നാ​യ​ക​ന്‍’ എ​ന്ന വ​രി​ക​ളോ​ടെ​യാ​ണു തുടങ്ങുന്ന പാട്ടിൽ ‘ഫീ​നി​ക്‌​സ് പ​ക്ഷി​യാ​യി മാ​റു​വാ​ന്‍ ശ​ക്ത​മാ​യ ത്യാ​ഗ​പൂ​ര്‍​ണ ജീ​വി​തം വ​രി​ച്ച​യാ​ളാ’​ണു പി​ണ​റാ​യി​യെ​ന്നും പുകഴ്ത്തുന്നു.

മൂ​ന്ന് വ​ർ​ഷം മു​ൻ​പ് പാ​റ​ശാ​ല​യി​ൽ ന​ട​ന്ന സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ പു​ക​ഴ്ത്തി തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ച​ത്. കാ​ര​ണ​ഭൂ​ത​ൻ എ​ന്ന പ്ര​യോ​ഗം പി​ന്നീ​ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രി​ഹാ​സ​ത്തി​നും വി​മ​ർ​ശ​ന​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു.

വ്യ​ക്തി​ക​ളെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ടു​ള്ള ഗാ​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി നേ​ര​ത്തെ കൈ​ക്കൊ​ണ്ട​ത്. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ പി.​ജ​യ​രാ​ജ​നെ ക​ണ്ണൂ​രി​ന്‍റെ ചെ​ന്താ​ര​കം എ​ന്ന് പ്ര​കീ​ർ​ത്തി​ച്ച് ത​യാ​റാ​ക്കി​യ ഗാ​ന​ത്തി​നെ​തി​രെ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

Related posts

Leave a Comment