ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പയിറങ്ങി. ഇന്നു പുലര്‍ച്ചെയോടെ മൂന്നാര്‍ ലോക്കാര്ട് എസ്റ്റേറ്റിലാണ് പടയപ്പയെത്തിയത്.
മണിക്കൂറുകളോളം തൊഴിലാളി ലയങ്ങള്‍ക്കു സമീപം നിലയുറപ്പിച്ച പടയപ്പ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് അരിയും മറ്റും വാരി പുറത്തിട്ടു.
ആളുകള്‍ ബഹളം വച്ചിട്ടും തിരികെ പോകാതെ നിലയുറപ്പിച്ച ആന രാവിലെ ഒന്‍പതോടെയാണ് തിരികെ മടങ്ങിയത്.
ഏതാനും മാസം മുമ്പ് ചട്ടമൂന്നാറിലും റേഷന്‍ കട പടയപ്പ തകര്‍ത്തിരുന്നു.
ഇവിടെ ഏതാനും ദിവസം തമ്പടിച്ചതിനു ശേഷമാണ് പിന്നീട് രണ്ടാഴ്ച മുമ്പ് മൂന്നാറിലേക്കു തിരികെ മടങ്ങിയെത്തിയത്.
പലപ്പോഴും ദേശീയ പാതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പടയപ്പ വാഹന ഗതാഗതവും തടസപ്പെടുത്തിയിരുന്നു.
അരിക്കൊമ്പനു ശേഷം പടയപ്പയും എസ്റ്റേറ്റ് മേഖലയിലെ റേഷന്‍ കടകള്‍ക്കു നേരേ ആക്രമണം പതിവാക്കിയിരിക്കുകയാണ്. ലയങ്ങള്ക്കടുത്ത് പടയപ്പ എത്തിയത് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.