മൂന്നാര്‍: വിനോദ സഞ്ചാരികള്‍ക്കും പ്രദേശ വാസികള്‍ക്കും ഭീഷണിയായി വീണ്ടും പടയപ്പ. കല്ലാര്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ എന്ന കാട്ടാന വാഹനങ്ങള്‍ തടഞ്ഞു.
കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൂന്നാറില്‍ നിന്നു കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടാന തടഞ്ഞത്.
വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ആന പാഞ്ഞടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.