എൽഡിഎഫ് വന്നൂ..!  കേര​ള​ത്തി​ൽ  ഇപ്പോൾ ന​ട​ക്കു​ന്ന​ത് ഭരണമല്ല  സി​പി​ഐ-സി​പി​എം പോ​ര് മാ​ത്ര​മെന്നു ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​മ​ല്ല, സി​പി​ഐ – സി​പി​എം പോ​ര് മാ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ന്ദ്ര സം​സ്ഥാ​ന ഗ​വ​ണ്മെ​ന്‍റു​ക​ളു​ടെ ജ​ന വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന് ഹ​രി​പ്പാ​ട് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സ​ന്പ​ന്ന·ാ​രോ​ടും സാ​ന്പ​ത്തി​ക കു​റ്റ​വാ​ളി​ക​ളോ​ടു​മൊ​പ്പ​മാ​ണ്.

സാ​ധു​ക്ക​ളു​ടെ ക​ണ്ണു​നീ​ർ കാ​ണു​ന്നി​ല്ല. നാ​ട്ടി​ൽ വി​ക​സ​ന​മി​ല്ല. വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ ഹോ​ളി​ഡേ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ടു​ക​യാ​ണ്. വി​ല​ക്ക​യ​റ്റം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് താ​ല്പ​ര്യ​മി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​ഗീ​യ​മാ​യി മാ​ത്ര​മാ​ണ് ചി​ന്തി​ക്കു​ന്ന​ത്. വി​ല​ക്ക​യ​റ്റ​വും, തൊ​ഴി​ലി​ല്ലാ​ഴ്മ​യും കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മോ​ഡി ഗ​വ​ണ്‍​മെ​ന്‍റും പി​ണ​റാ​യി സ​ർ​ക്കാ​രും ജ​ന​ങ്ങ​ളെ അ​നു​ദി​നം ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ട്ട് നി​രോ​ധ​നം ഇ​ന്ത്യ​യെ മോ​ശ​പ്പെ​ട്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചെ​ന്ന് സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സു​നി​ൽ ഝാ​ക്ക​ർ എം.​പി പ​റ​ഞ്ഞു. മോ​ഡി​യു​ടെ പ​ത​നം വി​ദൂ​ര​മ​ല്ല. പ​ഞ്ചാ​ബി​ൽ അ​തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​ജ​റാ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മി​ക​ച്ച നേ​ട്ടം കൊ​യ്യും. അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് ഇ​ന്ത്യ​യി​ൽ എ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്ന​ത്.

മ​ണി​പ്പൂ​രി​ലും, ഗോ​വ​യി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റ് നേ​ടി​യ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സാ​ണ്. പ​ക്ഷെ ഇ​വി​ട​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ച്ചാ​ണ് ബി.​ജെ.​പി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട് കോ​ടി യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ​ർ​ഷം​തോ​റും തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ന​രേ​ന്ദ്ര​മോ​ഡി​യ്ക്ക് ഒ​രാ​ൾ​ക്ക്പോ​ലും തൊ​ഴി​ൽ ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​നി​ൽ.​ബി.​ക​ള​ത്തി​തി​ൽ അ​ദ്ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ വി.​ഡി സ​തീ​ശ​ൻ, ബെ​ന്നി ബ​ഹ​ന്നാ​ൻ, ജോ​ണി നെ​ല്ലൂ​ർ, സി.​പി ജോ​ണ്‍, ജി.​ദേ​വ​രാ​ജ​ൻ, പി.​സി വി​ഷ്ണു​നാ​ഥ്, എം.​ലി​ജു, എം.​മു​ര​ളി, അ​ഡ്വ.​ബി.​ബാ​ബു​പ്ര​സാ​ദ്, എ​സ്.​രാ​ജേ​ന്ദ്ര​കു​റു​പ്പ്, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts