കൊട്ടാരക്കര : പൂര്‍വവിദ്യാര്‍ഥികളുടെ സ്നേഹ വായ്പ്പില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളുടെ പാര്‍ക്ക് സഫലമായി. പൂര്വവിദ്യാര്ഥികളോടൊപ്പം പിറ്റിഎയും സുമനസുകളും കൈകോര്‍ത്തതോടെയാണ് കുട്ടികളുടെ പാര്‍ക്ക് എന്ന സ്വപ്നം പടിഞ്ഞാറ്റിന്‍കര ഗവ .യുപിഎസില്‍ സഫലമായത്.
അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം പി.ഐഷാ പോറ്റി എംഎല്‍എ നിര്‍വഹിച്ചു. പാര്‍ക്കിന്റെ സമര്‍പ്പണം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി തങ്കപ്പന് പിള്ള നിര്‍വഹിച്ചു. സ്കൂള്‍ അങ്കണത്തില്‍ പിറ്റിഎ പണികഴിപ്പിച്ച പുസ്തക പുരയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബി.ശ്യാമളയമ്മ നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് എന്‍.രവീന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി ജെ .പദ്മകുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് സി .മുഖേഷ് , നഗരസഭ കൗണ്‍സിലര്‍മാരായ എസ്.ആര് രമേശ് , സൈനുലാബ്ദീന്, തോമസ് പി മാത്യു, അഞ്ജു, ഗീതാ സുധാകരന്, ശ്രീകല, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജി .വേണുകുമാര്‍, പിറ്റിഎ പ്രസിഡന്റ് എസ്.ജെ ശ്രീകുമാര്‍, ഷിജു പടിഞ്ഞാറ്റിന്‍കര, കല്യാണി സന്തോഷ്, എസ് .രാജന്, മധുസൂധനന് നായര്‍, നസറുള്ള, റോഷന് എന്നിവര്‍ പ്രസംഗിച്ചു.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ശീതീകരിച്ച ക്ലാസ് മുറികള്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടര്‍ ലാബ് എന്നിവയും പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഈ സ്കൂളില്‍ നടപ്പിലാക്കി കഴിഞ്ഞു . ഐഷാ പോറ്റി എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു സ്കൂള്‍ ബസും അനുവദിച്ചിരുന്നു.