ശബരിമല: ശരണ വിളികൾക്കൊപ്പം പ്രതിഷേധങ്ങൾക്കും വേദിയായി മാറിയ ശബരിമലയിൽ വേറിട്ട സമരവുമായി തമിഴ് ബാലിക. ശബരിമലയിലേക്കുള്ള മൂന്നാമത്തെ വരവാണ്. ഇനി 41 വർഷങ്ങൾക്കു ശേഷമേ ദർശനത്തിനെത്തുകയുള്ളൂ. അതായത് 2058-ൽ എന്ന ബാനറുമേന്തിയാണ് പതിനെട്ടാം പടിക്കു സമീപം പദ്മപൂർണയുടെ പ്രതിഷേധം.
ചെന്നൈ പുഴുതിവാക്കം സ്വദേശിനിയായ പദ്മപൂർണ കുടുംബത്തോടൊപ്പമാണ് മലക്കയറിയത്. പദ്മയുടെ വ്യത്യസ്ത സമരം ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. ശബരിമലയിലെ പ്രതിഷേധങ്ങളിൽ കൊച്ചു കുട്ടികൾ വരെ പങ്കെടുക്കുന്നുണ്ടെങ്കിലും തമിഴ് ബാലികയുടെ സമരം വ്യത്യസ്തമായി.