കൊച്ചി: ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പത്മയുടെ മകന്റെ കത്ത്.
കഴിഞ്ഞ ഏഴു ദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.
മൃതദേഹം വിട്ടുനല്‍കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും, ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ മൃതദേഹം ഇനിയും വിട്ടുനല്‍കുന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല.
മൃതദേഹം നാട്ടില്‍കൊണ്ടുപോയി മത ആചാരപ്രകാരം സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.