തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തന്നെ വിജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ കെ.മുരളീധരന് ജയിക്കുമായിരുന്നു. തൃശൂരിൽ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കേണ്ടിവരും.
എന്തിനാണ് തൃശൂരില്‍ കൊണ്ട് നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ പ്രതികരിച്ചു.
തന്നെ രണ്ടാം വട്ടവും പാര്‍ട്ടി തന്നെ തോല്‍പ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് വിടുമെന്ന് തീരുമാനിച്ചിരുന്നു. ഇലക്ഷൻ പ്രചരണത്തിൽ മുരളിയുടെ ഇടവും വലവും നിന്നവർ കാലുവാരിയവരിൽ ഉണ്ടെന്നും അവർ പറഞ്ഞു. ടി.എന്‍.പ്രതാപന് അടക്കമുള്ളവര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.
ചാനല്‍ ചര്‍ച്ചയിലിരുന്ന് നേതാക്കളായ യൂത്ത് കോണ്‍ഗ്രസുകാരോട് തനിക്ക് പുച്ഛമാണ്. വടകരയില്‍ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കിട്ടാന്‍ വേണ്ടിയാണെന്ന പത്മജ ആരോപിച്ചു.
പാലക്കാട് സീറ്റിന് വേണ്ടിയാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തി രാഹുല്‍ കാണിക്കുന്നതെന്നും പത്മജ വിമര്‍ശിച്ചു.