ആലപ്പുഴ: പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം. പത്മജയുടെ വരവിൽ ബിജെപിക്ക് അംഗത്വ ഫീസ് ലഭിക്കുകയല്ലാതെ അല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.
പിതാവ് കരുണാകരനും പാർട്ടി വിട്ട് പോയിട്ടുണ്ട്. കെ. മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി.
അതേസമയം, ബിഡിജെഎസ് സീറ്റുകളിൽ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസും ബിജെപിയും ഒരു കുടുംബമാണ്.
കുടുംബത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ സ്വാഭാവികമായി ഉണ്ടാകും. രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളി നടേശനെ കാണാൻ എത്തിയത് സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണെന്നും തുഷാർ വ്യക്തമാക്കി.