മിസ് ലിറ്റിൽ യൂണിവേഴ്സിന്റെ സുവർണ കിരീടം ചൂടുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് ഈ കൊച്ചുസുന്ദരി! പദ്മലയ നന്ദ എന്ന പന്ത്രണ്ടുകാരിക്കാണ് മിസ് ലിറ്റിൽ യൂണിവേഴ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അസുലഭാവസരം ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ജോർജിയയിൽവച്ചാണ് മത്സരം.
ഗ്രീസിൽ നടക്കുന്ന മിസ് ലിറ്റിൽ വേൾഡ് മത്സരത്തിലും ഒഡീഷ സ്വദേശിയായ ഈ കൊച്ചുസുന്ദരിതന്നെയാണ് ഇന്ത്യൻ പ്രതിനിധിയാകുന്നത്. കട്ടക്കിലെ സ്റ്റെവാർട്ട് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ പദ്മലയ കോഴിക്കോട്ടു നടന്ന ലിറ്റിൽ മിസ് മത്സരത്തിലും വിജയം നേടിയിരുന്നു.
മോഡലിംഗും ഫാഷൻ ഡിസൈനിംഗുമാണ് തന്റെ ഇഷ്ടവിഷയങ്ങളെങ്കിലും ഇപ്പോൾ പഠനത്തിലാണ് തന്റെ ശ്രദ്ധയെന്നും പദ്മലയ പറയുന്നു. സുപ്രീംകോടതി അഭിഭാഷകനായ പ്രസന്നകുമാർ നന്ദയുടെയും ഡോ. സുഭസുധയുടെയും മകളാണ് പദ്മലയ.