ന്യൂഡല്‍ഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രം പൊതു സ്വത്താണെന്ന് രാജകുടുംബം കോടതിയിൽ വ്യക്തമാക്കി. ക്ഷേത്ര ഭരണത്തിനുള്ള അവകാശം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട രാജകുടുംബം ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും അറിയിച്ചു.
നേരത്തെ, ഇത് സ്വകാര്യ ക്ഷേത്രമാണ് എന്നായിരുന്നു രാജകുടുംബത്തിന്റെ നിലപാട്. ഈ നിലപാട് ഇന്ന് കോടതിയിൽ തിരുത്തിയത്. ജസ്റ്റീസുമാരായ യു.യു.ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണനയ്ക്കെടുത്തത്.