തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ രാജകുടുംബവുമായി ചർച്ച നടത്തി. ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്നു മന്ത്രി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
രാജകുടുംബവുമായി അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ഈ ആഴ്ച ചർച്ച നടത്തും.