തിരുവനന്തപുരം: സംവിധായകന് കമലിനോടു രാജ്യം വിട്ടു പോകണമെന്നു പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്. ഒരാളോട് രാജ്യം വിട്ടു പോകാന്‍ പറയാന്‍ ആര്‍ക്കാണ് അധികാരമെന്നു കമലിനെ പിന്തുണച്ച് അദ്ദേഹം ചോദിച്ചു. രാധാകൃഷ്ണന്റെ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. പാക്കിസ്ഥാനികളെ ഇങ്ങോട്ട് ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
താന്‍ സിപിഎമ്മില്‍ ചേരുമെന്ന വാര്‍ത്തകളും സി.കെ. പത്മനാഭന് നിഷേധിച്ചു. ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം. താന്‍ ഇപ്പോള്‍ സിപിഎമ്മില്‍ ചേരുന്നുമെന്ന വാര്‍ത്തകള്‍ കെട്ടുകഥയാണെന്നും പത്മനാഭന് പറഞ്ഞു.ദേശീയതയെ മാനിക്കാനാവില്ലെങ്കില് കമല്‍ രാജ്യം വിടണം എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസ്താവന.