ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആരോഗ്യനിലയിൽ ആശങ്ക. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലും പരിശോധനയിലുമാണു പത്മനാഭൻ.
പത്മനാഭന്റെ ഡബ്യുബിസി കൂടുതലാണ്. മരുന്നുകളോടു പ്രതികരിക്കുന്നില്ല. ഇന്നലെ മുതൽ ശക്തി കൂടിയ ആന്റി ബയോട്ടിക് നൽകി തുടങ്ങി. ഒരോ ആറു മണിക്കൂർ കൂടുന്പോഴും പരിശോധിക്കുന്നുണ്ട്.
മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നുള്ള സംഘമെത്തി പരിശോധിച്ചു രക്തസാന്പിൾ ശേഖരിച്ചു കൊണ്ടുപോയി. ആന പ്രത്യക്ഷത്തിൽ ക്ഷീണിതനല്ലെങ്കിലും രക്ത പരിശോധന ഫലം ആശങ്കയുളവാക്കുന്നതാണ്.
ഡോക്ടർമാരായ ഗിരിദാസ്, കെ. വിവേക്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന. പത്മനാഭനെ എഴുന്നള്ളിപ്പുകളിൽ ഗുരുവായൂരപ്പന്റെ പ്രതീകമായാണു ഭക്തർ കാണുന്നത്.
80 കഴിഞ്ഞ പത്മനാഭനെ 1954ൽ 14 വയസുള്ളപ്പോൾ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് ആനയെ നടയിരുത്തിയത്.