മലയാളി അല്ലെങ്കിലും മലയാളികളുടെ ഇഷ്ടനടിയാണ് പദ്മപ്രിയ. ഒരിടവേളയ്ക്കുശേഷം ശക്തമായി സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.
ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയിലൂടെയായിരുന്നു പദ്മപ്രിയയുടെ മടങ്ങിവരവ്. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ താന്‍ സിനിമയിൽനിന്ന് ഇടവേളയെടുത്തിനെക്കുറിച്ചും തിരിച്ചുവന്നതിനെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് പദ്മപ്രിയ.
സത്യത്തില്‍ എനിക്ക് ബോറടിച്ചിരുന്നു. സിനിമയില്‍ പ്രത്യേകിച്ച് മോട്ടിവേറ്റ് ചെയ്യുന്ന ഒന്നുംതന്നെയുണ്ടായിരുന്നില്ല. ആളുകള്‍ കരുതുന്നത് സിനിമാരംഗം ഗ്ലാമറസായതും പണമുണ്ടാക്കാനും പറ്റിയ മേഖലയാണെന്നാണ്.
പക്ഷെ ഞാന്‍ അതിനുമാത്രം കാശൊന്നുമുണ്ടാക്കിയിട്ടില്ല. എനിക്കതില്‍ കുറ്റബോധമില്ല. ചെയ്ത സിനിമകള്‍ ആസ്വദിച്ചാണ് ചെയ്തത്. ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതോടെ അത് വളരെ പ്രയാസകരമായി മാറും.
ഞാനൊരുനല്ല ജോലിയായിരുന്നു ആഗ്രഹിച്ചിരുന്നത്. സിനിമ തീര്‍ത്തും വ്യത്യസ്തമായിരുന്നു. അഭിനേത്രിയായിരിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല.
സിനിമ എനിക്ക് തരാത്ത എക്സൈറ്റ്മെന്റ് നല്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. അതോടെയാണ് ഇടവേളയെടുക്കുന്നത്. ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതെന്നും പദ്മപ്രിയ പറയുന്നത്.
ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അത് എന്തിനാണ് ചെയ്യുന്നത് എന്ന ബോധം എന്റെ ജീവിതത്തില്‍ ഇല്ലാതായിരുന്നു. പണത്തിന് വേണ്ടിയാണോ ചെയ്യുന്നത് അതോ ഈ കഥ പറയണം എന്നതുകൊണ്ടാണോ എന്നൊരു ക്ലാരിറ്റിയില്ലാതെ വന്നു.
അത് സിനിമയോടുള്ള എന്റെ ഇഷ്ടത്തെ ബാധിച്ചു തുടങ്ങിയിരുന്നു. പുറത്ത് പോയി പഠിച്ചപ്പോള്‍ ലോകത്തെ തന്നെ കാണുന്ന കാഴ്ചപ്പാട് മാറി.
അപ്പോൾ സിനിമയെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത് എന്നതില്‍ വ്യക്തത ലഭിച്ചു.അത് കൂടുതലും കിട്ടിയത് ഡബ്ല്യുസിസിയില്‍ അംഗമായപ്പോഴാണ്.
സിനിമയില്‍ സുഹൃത്തുക്കളെയുണ്ടാക്കുക പാടാണ്. ഒരു പ്രൊജക്ടില്‍ നിന്നു മറ്റൊന്നിലേക്കാണ്. ഒരു ഓഫീസിലാണെങ്കില്‍ സംസാരിക്കാൻ ആളുകളുണ്ടാകും.
സിനിമയില്‍ അങ്ങനെയല്ല. ഡബ്ല്യുസിസി വന്നപ്പോഴാണ് സുഹൃത്തുക്കളെയുണ്ടാക്കാന്‍ സാധിക്കുമെന്നായത്. തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമുള്ളവരാണെങ്കിലും സുഹൃത്തുക്കളായി തുടരാമെന്ന് സംഘടന ബോധ്യപ്പെടുത്തി.
അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ബന്ധമല്ല എനിക്ക് ഇന്ന് സിനിമയോടുള്ളത്. പുറത്തെ ജീവിതം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഡബ്ല്യുസിസിയുടെ ഭാഗമായതിലൂടെ സിനിമയില്‍ എന്റെ റോള്‍ എന്താണെന്ന് തിരിച്ചറിയാന്‍ തുടങ്ങി.
ഡബ്ല്യുസിസിയുടെ ഭാഗമായ ശേഷവും രണ്ട് വര്‍ഷം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ല. പദ്മപ്രിയ വ്യക്തമാക്കി.