എന്താണ് പ്രശ്നം
ഒരു നയം ഉണ്ടാക്കുമ്പോള്‍ എല്ലാ തലവും പരിഗണിക്കണം. ഇതാദ്യമായിട്ടൊന്നും അല്ലല്ലോ സര്‍ക്കാര്‍ നയം ഉണ്ടാക്കുന്നത്.
ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു ബില്ല് ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ വ്യക്തമല്ലാത്ത കുറേ കാര്യമുണ്ട്. അക്കാര്യത്തിലൊക്കെ വ്യക്തത വേണം.
ഈ യോഗത്തിനും മുമ്പ് മൂന്ന് പ്രാവശ്യം ഞങ്ങള്‍ ചോദിച്ചതാണ് യോഗത്തിന്റെ അജണ്ട എന്താണെന്നുള്ളതും ഞങ്ങള്‍ക്ക് തരുമോയെന്നും. എന്നാല്‍ അതുണ്ടായില്ല.
അതുകൊണ്ട് തന്നെ എന്തിനേക്കുറിച്ചാണ് യോഗം എന്നതിനെക്കുറിച്ച് എല്ലാവര്ക്കും കണ്‍ഫ്യൂഷനുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെ സമയം കളയുന്നത്.
അഞ്ച് വര്ഷത്തോളമായില്ലേ കമ്മിറ്റിയെ നിയമിച്ചിട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് ചര്‍ച്ചയായാല്‍ എന്താണ് പ്രശ്നം. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കിയാല്‍ അതൊരു സോഫ്റ്റ് റിപ്പോര്‍ട്ടല്ല.
വളരെ ശക്തമായ വിഷയങ്ങളില്‍ അവര്‍ കണ്ടെത്തലുകള്‍ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രശ്നം ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കണ്ടെത്തണമെന്നാണെങ്കില് ആ പ്രശ്നത്തെക്കുറിച്ച് മുഴുവനായി മനസിലാവേണ്ടതുണ്ട്. -പത്മപ്രിയ