ന്യൂഡൽഹി: പത്മപുരസ്കാരപ്രഭയിൽ മലയാളം തിളങ്ങി. മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ യേശുദാസിനെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. ഇതടക്കം ആറു മലയാളികൾക്ക് പത്മ പുരസ്കാരം ലഭിച്ചു.
സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ, കവി അക്കിത്തം, ഇന്ത്യൻ ഹോക്കിതാരവും മലയാളിയുമായ പി.ആർ ശ്രീജേഷ്, കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞുരാമൻ നായർ, കളരി ഗുരു മീനാക്ഷി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.