പാലോട്: പദ്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ പേരും ചിത്രവും ദുരുപയോഗപ്പെടുത്തി നാട്ടുവൈദ്യത്തിന്റെ പേരിൽ വ്യാജ ചികിത്സകർ രംഗത്ത്. അനുമതി കൂടാതെ തന്റെ ചിത്രം ഉപയോഗപ്പെടുത്തിയതിൽ ലക്ഷ്മിക്കുട്ടി പ്രതിഷേധമറിയിച്ചു. പെരിങ്ങമ്മല ,നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഇത്തരം ഫ്ളക്സ് ബോർഡുകൾ നിരന്നിട്ടുള്ളത്. ചികിത്സ സ്വയം നിർവഹിക്കുകയാണെന്നും പാർട്ണർഷിപ്പ് ഇല്ലെന്നും ഫ്ലക്സ് ബോർഡ് നിരന്നിട്ടുണ്ട്.
പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി; നാട്ടുവൈദ്യത്തിന്റെ പേരിൽ വ്യാജ ചികിത്സകർ തന്റെ ചിത്രം ദുരുപയോഗം ചെയ്തു നടത്തുന്ന ചികിത്സയിൽ വീഴരുതെന്ന് ലക്ഷ്മിക്കുട്ടി
![](https://www.rashtradeepika.com/library/uploads/2018/03/padmasree-lakshmikutty.png)