ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പണ്ടേ ഇങ്ങനെയാണ്. എന്തു കാര്യം ചെയ്താലും അതു പൂർണമായും കൃത്യമായും വ്യക്തമായും മാത്രമേ ചെയ്യൂ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പദ്മാവതി എന്ന ചിത്രത്തിന്റെ കാര്യവും അങ്ങനെതന്നെ.
ദീപികാ പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന “പദ്മാവതി’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ ട്രെയിലറിൽ തിളങ്ങിയത് റാണി പദ്മിനിയായെത്തിയ ദീപിക തന്നെയായിരുന്നു. റാണി പദ്മിനിയെ ഒരുക്കുന്ന കാര്യത്തിൽ അതീവശ്രദ്ധയാണ് ബൻസാലി നല്‍കിയിരിക്കുന്നത്. ചിത്രത്തിൽ ദീപിക ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വിദഗ്ധരായ ആളുകളുടെ കരവിരുതിൽ നിർമിച്ചവയാണ്.
200ലധികം സ്വർണപ്പണിക്കാർ 600 ദിവസംകൊണ്ടാണ് റാണി പദ്മിനിക്കുള്ള ആഭരണങ്ങൾ നിർമിച്ചത്. 400 കിലോ സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. ഏതായാലും സിനിമ തിയറ്ററിൽ എത്തുന്നതിനുമുന്പുതന്നെ പദ്മാവതിയുടെ ആഭരണങ്ങളും വസ്ത്രങ്ങളും ഹിറ്റായിരിക്കുകയാണ്.