തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷണ്‍ നൽകിയതിനെ വിമർശിച്ച മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. അംഗീകാരം കിട്ടുന്പോൾ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎൻഎ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു.
നന്പി നാരായണന്റെ പുരസ്കാര നേട്ടം ആഘോഷിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ പത്മഭൂഷണ്‍ പുരസ്കാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. ഇക്കാര്യത്തിൽ വിവാദം സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കണമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശം ഉണ്ട്. അദ്ദേഹം ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു. 1994-ല്‍ സ്വയം വിരമിച്ച നമ്പി നാരായണന് പുരസ്കാരത്തിനുള്ള എന്ത് സംഭാവനയാണ് നൽകിയത്. അവാർഡ് നൽകിയവർ ഇത് വിശദീകരിക്കണമെന്നുമാണ് സെൻകുമാർ പറഞ്ഞിരുന്നത്.