ചെറുപ്പ കാലത്ത് നമ്മളെല്ലാവരും തന്നെ പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുള്ളവരാണ്. ഉറക്കത്തിൽ കാണുന്ന സ്വപനങ്ങളെ കുറിച്ചല്ല പറയുന്നത്, മറിച്ച് ഉണർന്നിരിക്കുന്പോൾ കാണുന്ന ദിവാ സ്വപ്നങ്ങളെ കുറിച്ച്. പലർക്കും ഭാവിയിൽ തങ്ങൾ ആരായി തീരണമെന്നും വലുതായി കഴിഞ്ഞാൽ വലിയ കാർ വാങ്ങണമെന്നുമൊക്കെ ദിവാ സ്വപ്നങ്ങൾ കാണാറുണ്ട്.
കുഞ്ഞു നാളിലെ സ്വപ്നങ്ങൾ അവർ വലുതാകുന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചിലരാകട്ടെ അത് മനസിൽക്കൊണ്ടു നടക്കുന്നവരുമുണ്ട്. അത്തരത്തിലൊരു സ്വപ്നം യാഥാർഥമാക്കിയിരിക്കുകയാണ് ബംഗളൂരു സ്വദേശിനിയായ രചന മഹാദിമ. ഒരു പ്രീമിയര് പത്മിനി സ്വന്തമാക്കുക എന്നതായിരുന്നു രചനയുടെ കുട്ടിക്കാലത്തെ സ്വപ്നം. അവൾ വളരുന്നതോടൊപ്പം അവളുടെ സ്വപ്നവും വലുതായി.
‘ഞാൻ എന്നെത്തന്നെ നുള്ളുകയാണ്. എന്റെ ജന്മദിനത്തിനായി ഞാൻ ഒരു കാർ വാങ്ങി. അത് എന്റെ സ്വപ്നങ്ങളുടെ കാറാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ ഈ കാറിനെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു,” എന്ന് അവൾ വീഡിയോയിൽ പറഞ്ഞു.
നിരവധി പേരാണ് രചനയെ അഭിനന്ദനങ്ങള് കൊണ്ട് പൊതിഞ്ഞത്. സ്വപ്നങ്ങൾ പാതി വഴിക്ക് ഉപേക്ഷിക്കാതെ കൂടെ പിടിച്ച് നിർത്തിയ രചനയെ എല്ലാവരും അഭിനന്ദിച്ചു.